തൊടുപുഴ:യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ്സ് കൺസൾട്ടൻസി സ്ഥാപനമായ ഓറിയോണിന്റെ സ്ഥാപകനും മാനേജിംഗ് ഡയറ്ര്രകറുമായ ശ്യാം.പി. പ്രഭുവിന് അമേരിക്കൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ അംഗീകാരം ലഭിച്ചു. തൊടുപുഴ വഴിത്തല സ്വദേശിയാണ് ശ്യാം. ജി.സി.സി രാജ്യങ്ങളിൽ ബിസിനസ്സ് സംരംഭങ്ങൾ തുടങാൻ സംരംഭകർക്ക് മാർഗ്ഗനിർദ്ദേശങൾ നൽകുന്നതിലെ മികവാണ് അദ്ദേഹത്തെ അംഗീകാരത്തിന് അർഹനാക്കിയത്. യു.എ.ഇ.ലെ പതിനേഴ് ഫ്രീസോണുകളുടെ ഏജന്റായ ഓറിയോണിന് വിവിധ രാജൃങളിൽ നിന്ന് നിരവധി അംഗീകാരങൾ ലഭിച്ചിട്ടുണ്ട്. ദുബായിലെ ക്രൗൺപ്ളാസയിൽ നടന്ന ചടങ്ങിൽ യു.എ.ഇ മുൻ കൃാബിനറ്റ് മന്ത്രി ഡോ.മുഹമ്മദ് അൽ കിന്റി, രാജകുടുംബാഗം ഷേയ്ക്ക് ഇസ്സാ അബ്ദുള്ള അൽ മുവാല, മറ്റു ഉന്നത ദുബായ് ഗവ. അധികാരികൾ എന്നിവർ ചേർന്ന് ഫലകവും പ്രശസ്തി പത്രവും ഗോൾഡ് മെഡലും സമ്മാനിച്ചു.