തൊടുപുഴ: മഹാത്മ അയ്യങ്കാളിയുടെ സമരപ്പെരുമ കാലമുള്ള കാലം നിലനിൽക്കുമെന്ന് കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അനിൽകുമാർ പറഞ്ഞു. മഹാത്മ അയ്യങ്കാളിയുടെ 161-ാത് ജന്മ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ മുൻസിപ്പൽ മൈതാനത്ത് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഗോപാലകൃഷ്ണന്റ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മഹാസഭ സംസ്ഥാന കമ്മറ്റി അംഗവും വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എം.എ. ബിജു മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന നേതാവ് സി.സി. കൃഷ്ണൻ, എം. മനോജ്കുമാർ, പി. ശാരദ, സി.എസ്. സൈജു എന്നിവർ പ്രസംഗിച്ചു. അഖിൽ കെ. ആനന്ദ് സ്വാഗതവും പങ്കജാക്ഷി കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.