പൂമാല: നാളിയാനി- ദേവരുപാറ- പൂച്ചപ്ര റോഡ് ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും എം.പി പറഞ്ഞു. രണ്ടാം തവണയും വിജയിപ്പിച്ച വെള്ളിയാമറ്റത്തെ ജനങ്ങൾക്കു നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇളംദേശം ബ്ലോക്ക് മണ്ഡലത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ സ്വീകരണ പര്യടന പരിപാടി വെള്ളിയാമറ്റം പഞ്ചായത്തിലെ കൂവക്കണ്ടത്ത് യു.ഡി.എഫ് ജില്ലാ കൺവീനർ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം കൺവീനർ കെ.എം. ഹംസ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ. എം.ജെ. ജേക്കബ്, ഇളംദേശം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജു ഓടയ്ക്കൽ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരൻ, ജോൺ നെടിയപാല, എൻ.ഐ. ബെന്നി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി, ജോപ്പി സെബാസ്റ്റ്യൻ, മർട്ടിൽ മാത്യു, അഭിലാഷ് ഒളിയറ, സോയി പേടിക്കാട്ടുകുന്നേൽ, സജി കോര, സൂസമ്മ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.