തൊടുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ഡീൻ കുര്യാക്കോസിന് കരിമണ്ണൂരിൽ സ്വീകരണം നൽകി. തന്നെ വിജയിപ്പിച്ച സമ്മതിദായകരെ നേരിൽ കണ്ട് നന്ദി പറയാൻ എത്തിയതായിരുന്നു എം.പി. മണ്ഡലം ചെയർമാൻ പോൾ കുഴിപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കളായ പ്രൊഫ. എം.ജെ. ജേക്കബ്, ജോൺ നെടിയപാല, രാജു ഓടയ്ക്കൽ, എൻ.ഐ. ബെന്നി, ഇന്ദു സുധാകരൻ, ബേബി തോമസ്, ടി.കെ. നാസർ, ജോസ് മാത്യു, എ.എൻ. ദിലീപ്കുമാർ, ജീസ് ജോസഫ്, ആൻസി സിറിയക്, സിജി മാത്യു, ടോമി മാത്യു, ബീനാ ജോളി, മാത്യൂസ് തോമസ്, ആൻസി സോജൻ എന്നിവർ പങ്കെടുത്തു.