തൊടുപുഴ: മരിയൻ തീർത്ഥാടന കേന്ദ്രമായ നെടിയശാല പള്ളിയുടെ സഹസ്രാബ്‌ദോത്തര രജത ജൂബിലിയും എട്ടുനോമ്പ് തിരുനാളും 31മുതൽ സെപ്തംബർ എട്ടു വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോൺ ആനിക്കോട്ടിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂബിലിയോടനുബന്ധിച്ച് ദേവാലയാങ്കണത്തിൽ സ്ഥാപിച്ച മഡോണ ക്രിസ്റ്റി ശിൽപ്പത്തിന്റെ വെഞ്ചരിപ്പ് തിരുനാൾ സമാപന ദിവസമായ എട്ടിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. 999ൽ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ തീർത്ഥാടന കേന്ദ്രമാണിത്. പള്ളിയിലെ പ്രസിദ്ധമായ എട്ടുനോമ്പ് തിരുനാളിന് തുടക്കം കുറിച്ച് 31ന് വൈകിട്ട് 4.30ന് വികാരി ഫാ. ജോൺ ആനിക്കോട്ടിൽ കൊടിയേറ്റും. തുടർന്ന് വിശുദ്ധകുർബാന, സന്ദേശം, നൊവേന. സെപ്തംബർ ഒന്നു മുതൽ ഏഴു വരെ രാവിലെ 5.45ന് ആരാധന, ആറിന് വിശുദ്ധ കുർബാന, നൊവേന. 9.45ന് ജപമാല, ലദീഞ്ഞ്, 10.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന, പിടിനേർച്ച. ഉച്ചകഴിഞ്ഞ് 3.45ന് ജപമാല, ലദീഞ്ഞ്. 4.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ജപമാല പ്രദക്ഷിണം, പിടിനേർച്ച എന്നിവ നടക്കും. പ്രധാന തിരുനാൾദിനമായ എട്ടിന് രാവിലെ 5.30നും 6.45നും എട്ടിനും വിശുദ്ധകുർബാന, നൊവേന. 9.45ന് ജപമാല, ലദീഞ്ഞ്, പത്തിന് കർദിനാളിന് സ്വീകരണം 10.30നു പൊന്തിഫിക്കൽ കുർബാന, സന്ദേശംമാർ ജോർജ് ആലഞ്ചേരി. തുടർന്നു പ്രദക്ഷിണം, മഡോണ ക്രിസ്റ്റി ശിൽപം വെഞ്ചരിപ്പ്. അഞ്ചിന് വിശുദ്ധകുർബാന, സന്ദേശംഫാ.സിജോ കൊച്ചുമുണ്ടൻമലയിൽ. സെ്ര്രപംബർ നാലിന് വൈകുന്നേരം 4.15നു മേരി നാമധാരികളുടെ സംഗമം നടക്കും. തുടർന്നു പൊന്തിഫിക്കൽ കുർബാന, സന്ദേശം മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. തിരുനാൾ ദിവസങ്ങളിൽ ഫാ. ബിനോയ് മാരിപ്പാട്ട്, ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ, മോൺ. പയസ് മലേക്കണ്ടത്തിൽ, ഫാ. ജിനോ പുന്നമറ്റത്തിൽ, ഫാ.ആന്റണി വിളയപ്പിള്ളിൽ, ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, ഫാ. പോൺസൺ മാറാട്ടിൽ, ഫാ. ജോർജ് ചേറ്റൂർ, ഫാ. പ്രിൻസ് വള്ളോംപുരയിടത്തിൽ,ഫാ. ജോയി അറയ്ക്കൽ, ഫാ. മാത്യു കോണിക്കൽ, ഫാ. ജോൺ ചെന്നാക്കുഴി, ഫാ. ജോർജ് കാര്യാമഠം,ഫാ. ജോർജ് പീച്ചാനിക്കുന്നേൽ, ഫാ. ജോസഫ് മുളഞ്ഞനാനി, ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ ഫാ. സ്റ്റാൻലി പുൽപ്രയിൽ, ഫാ. ജെയിംസ് കല്ലറയ്ക്കൽ, ഫാ. കുര്യൻ കുരീക്കാട്ടിൽ, ഫാ. ജോർജ് മാമൂട്ടിൽ, ഫാ. ജീവൻ മഠത്തിൽ എന്നിവർ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും. തിരുനാളിനോടനുബന്ധിച്ച് പിടിനേർച്ചയും വിതരണം ചെയ്യും. തീർഥാടകർക്ക് നേർച്ച പ്രത്യേകം തയാറാക്കിയ ടിന്നുകളിലും ലഭ്യമാണ്. വാർത്താസമ്മേളനത്തിൽ അസി.വികാരി ഫാ. ജസ്റ്റിൻ ചേറ്റൂർ, കൈക്കാരന്മാരായ കെ.എം.ലൂക്ക കുളത്താപ്പിള്ളിൽ, പൗലോസ് വടക്കേക്കര, കൈക്കാരനും പബ്ലിസിറ്റി കൺവീനറുമായ ജോസഫ് മൂലശേരി, പബ്ലിസിറ്റി കമ്മിറ്റിയംഗങ്ങളായ ജോ അഗസ്റ്റിൻ, വിൽസൺ നാക്കുഴിക്കാട്ട് എന്നിവരും പങ്കെടുത്തു.