മൂലമറ്റം: ഇലപ്പള്ളിയിൽ മോഷണം പതിവാകുന്നു. ഒട്ടുപാൽ,​ പിണ്ടി പാൽ, റബ്ബർ ഷീറ്റ് തുടങ്ങിയവയാണ് മോഷ്ടിക്കുന്നത്. ഇലപ്പള്ളി കുളത്തിനാൽ അന്നമ്മ ദേവസ്യ,​ പുതുപ്പറമ്പിൽ ജെയ്സൺ തുടങ്ങി എട്ടോളം പേരുടെ പറമ്പിൽ നിന്ന് മോഷണം പോയിട്ടുണ്ട്. ഇവരുടെ പറമ്പിൽ ഇതിന് മുമ്പും പല തവണ മോഷണം നടന്നിട്ടുണ്ട്. പറമ്പിൽ റബ്ബർ വെട്ടിയിടുന്ന സാധനങ്ങൾ അവിടെ നിന്നാണ് മോഷ്ടിച്ച് കൊണ്ടുപോകുന്നത്. ബുധനാഴ്ച മോഷ്ടിച്ച സാധനങ്ങളുമായി മൂലമറ്റത്തേക്ക് മോഷ്ടാക്കൾ പോകുന്നത് കണ്ട് ഒരു യുവാവ് വിളിച്ച് പറഞ്ഞതിനെ തുടർന്ന് പുതുപ്പറമ്പിൽ ജെയ്സണും സംഘവും സ്ഥലത്ത് ചെന്നപ്പോൾ മോഷണ മുതൽ ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപെട്ടു. പണം കൊണ്ടുപോകാൻ കടയുടമ വിളിച്ച് പറഞ്ഞപ്പോൾ പിന്നെ വാങ്ങി കൊള്ളാമെന്ന് പറഞ്ഞ് അവർ രക്ഷപ്പെടുകയായിരുന്നു.