രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയനിലെ രാജകുമാരി സൗത്ത് ശാഖയിൽ ശ്രീ നാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന ക്ഷേത്ര സമർപ്പണ സമ്മേളനം യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്ത് ക്ഷേത്രം നാടിന് സമർപ്പിച്ചു. ഗുരുപ്രകാശം സ്വാമികൾ, ക്ഷേത്രം മേൽ ശാന്തിമാരായ പുരുഷോത്തമൻ ശാന്തികൾ, സതീഷ് ശാന്തികൾ എന്നിവർ ചേർന്ന് പ്രതിഷ്ഠാ കർമ്മം നടത്തി. ഗുരുപ്രകാശം സ്വാമികൾ അനുഗ്രപ്രഭാഷണം നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ്, യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ, യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ശാഖാ പ്രസിഡന്റ് വി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം.കെ. ദിനു സ്വാഗതം ആശംസിച്ചു. രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു, സൈബർ സേന കേന്ദ്രസമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, കൗൺസിലർമാരായ എൻ.ആർ. വിജയകുമാർ, കെ.കെ. രാജേഷ്, ആർ. അജയൻ, യൂണിയൻ കുടുംബ യോഗം കോ- ഓഡിനേറ്റർ വി.എൻ. സലിം മാസ്റ്റർ, യൂത്ത്മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോബി വാഴാട്ട്, സൈബർ സേന ജില്ലാ ചെയർപേഴ്സൺ സജിനി സാബു, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.ആർ. സനിൽ, സെക്രട്ടറി വിഷ്ണു ശേഖരൻ, വനിതാ സംഘം പ്രസിഡന്റ് രജനി തങ്കച്ചൻ, സെക്രട്ടറി വിനീത സുഭാഷ്, സൈബർ സേന യൂണിയൻ വൈസ് ചെയർമാൻ സുമ സുരേഷ്, ജോ. കൺവീനർ പ്രീത സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് പി.ടി. ഹരി, യൂണിയൻ കമ്മിറ്റി അംഗം പി.എസ്. സുധീഷ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ വിഷാദ് പ്രഭാകരൻ, എം.ആർ. ഷാജി, ടി.എം. സനിൽ, കെ.എ. അനീഷ്, വി.എസ്. ബിനു, കെ.ഡി. രാജു, പഞ്ചായത്ത് കമ്മിറ്റിയംഗം പി.ഡി. വിജയൻ, വനിതാ സംഘം പ്രസിഡന്റ് രമ്യ സരീഷ്, സെക്രട്ടറി ഷൈജി ഷിബു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിഷ്ണു ഷാജി, പി.ഡി. സെക്രട്ടറി ജിനേഷ്, പ്രതിഷ്ഠാ കമ്മിറ്റി ചെയർമാൻ വി.എൻ. സജി, കൺവീനർ വിണ സുമൽ തുടങ്ങിയവർ നേതൃത്വം നൽകി. സമ്മേളനത്തിൽ മുൻകാല പ്രവർത്തകരെ ആദരിച്ചു.