നാകപ്പുഴ: അതിപുരാതന മരിയൻ തീർത്ഥാടന കേന്ദ്രമായ നാകപ്പുഴ പള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുന്നാളും 31 മുതൽ സെപ്തംബർ എട്ട് വരെ നടക്കും. സെപ്തംബർ 15ന് എട്ടാമിടവും ആഘോഷിക്കും. 31 മുതൽ സെപ്തംബർ നാല് വരെ വിൻസെൻഷ്യൽ വൈദികരുടെ നേതൃത്വത്തിൽ മരിയൻ കൺവെൻഷനും ഉണ്ടാകുമെന്ന് വികാരി ഫാ. പോൾ നെടുമ്പുറത്ത്,​ അസി. വികാരി ഫാൽ പോൾ വാലംപാറയ്ക്കൽ,​ സെന്റ് മേരീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോൺ കടവൻ,​ കൈക്കാരന്മാരായ മാത്യു ജോൺ അറയ്ക്കൽ,​ ടോളി കെ. ജോസ് കൊളവേലിൽ എന്നിവർ അറിയിച്ചു. 31ന് വൈകിട്ട് നാലിന് പത്തകുത്തി,​ ഉരിയരിക്കുന്ന്,​ ചാറ്റുപാറ,​ തഴുവംകുന്ന് ഭാഗങ്ങളിൽ നിന്ന് പള്ളിയിലേക്ക് ജപമാല പ്രദക്ഷിണം ഉണ്ടാകും. 4.45ന് കൊടിയേറ്റ്,​ തിരുസ്വരൂപ പ്രതിഷ്ഠ,​ ആഘോഷമായ വി. കുർബാന,​ നൊവേന. 6.15ന് മരിയൻ കൺവെൻഷൻ. സെപ്തംബർ ഒന്നിന് രാവിലെ 10ന് ആഘോഷമായ വി. കുർബാന,​ സന്ദേശം,​ 4.15ന് വി. കുർബാന,​ ആറിന് മരിയൻ കൺവെൻഷൻ. രണ്ടിന് രാവിലെ 10ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന,​ സന്ദേശം (ഇടുക്കി രൂപത അദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ)​,​ വൈകിട്ട് 4.15ന് ആഘോഷമായ വി. കുർബാന,​ സന്ദേശം,​ ആറിന് മരിയൻ കൺവെൻഷൻ. മൂന്നിന് രാവിലെ 10ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന (മലങ്കര റീത്തിൽ),​ സന്ദേശം (പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസ്)​​,​ വൈകിട്ട് 4.15ന് ആഘോഷമായ വി. കുർബാന,​ സന്ദേശം,​ ആറിന് മരിയൻ കൺവെൻഷൻ. നാലിന് രാവിലെ 10ന് ആഘോഷമായ വി. കുർബാന,​ സന്ദേശം,​ വൈകിട്ട് 4.15ന് ആഘോഷമായ വി. കുർബാന,​ സന്ദേശം,​ ആറിന് മരിയൻ കൺവെൻഷൻ. അഞ്ചിന് രാവിലെ രാവിലെ 10ന് ആഘോഷമായ വി. കുർബാന,​ സന്ദേശം,​ വൈകിട്ട് 4.15ന് ആഘോഷമായ വി. കുർബാന (സുറിയാനി)​,​ സന്ദേശം. ആറിന് രാവിലെ 10ന് ആഘോഷമായ വി. കുർബാന,​ സന്ദേശം,​ വൈകിട്ട് 4.30ന് ആഘോഷമായ വി. കുർബാന,​ സന്ദേശം,​ പ്രസിദേന്തി വാഴ്ച,​ പ്രദക്ഷിണം. ഏഴിന് രാവിലെ 10ന് ആഘോഷമായ വി. കുർബാന,​ സന്ദേശം,​ വൈകിട്ട് 4.15ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന,​ സന്ദേശം (തൃശ്ശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്)​,​ രാത്രി ഒമ്പത് മുതൽ പുലർച്ചെ മൂന്ന് വരെ ദിവ്യകാരുണ്യാരാധനയും അഖണ്ഡഡപമാലയും. എട്ടിന് രാവിലെ 10ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന,​ സന്ദേശം (കോതമംഗലം രൂപത അദ്ധ്യക്ഷൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ)​. ഒമ്പതിന് രാവിലെ 9.30ന് ആഘോഷമായ വി. കുർബാന,​ സന്ദേശം. 10ന് രാവിലെ 10ന് ആഘോഷമായ വി. കുർബാന,​ സന്ദേശം. 11ന് രാവിലെ 10ന് ആഘോഷമായ വി. കുർബാന,​ സന്ദേശം.