കുമളി: തേക്കടിയിൽ സ്വകാര്യ റിസോർട്ടിലുണ്ടായ അഗ്‌നിബാധ പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ നിയന്ത്രണ വിധേയമാക്കി. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് ഹോട്ടലിന്റ് അടുക്കളയിൽ എണ്ണ ചട്ടിയിൽ നിന്നും തീ ആളിപടർന്നത്. മിനിറ്റുകൾക്കുള്ളിൽ റിസോർട്ടിനുള്ളിൽ പുക കൊണ്ടു നിറഞ്ഞു . വിവരമറിഞ്ഞ് എസ്.ഐ. ബിജോ മാണിയുടെ നേതൃത്വത്തിൽ എത്തിയ പൊലീസും ഡ്രൈവർ മാരും നാട്ടുകാരു ചേർന്ന് തീ അണക്കുകയും റിസോർട്ടിലെ താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തതിനാൽ വലിയ ദുരന്തം ഒഴിവായി. തീപിടിത്തമുണ്ടായി ഒന്നര മണികൂർ കഴിഞ്ഞ് പീരുമേട്ടിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയപ്പേഴേക്കും തീ നിയന്ത്രണവിധേയമാക്കിയിരുന്നു
തേക്കടിയുടെ പ്രവേശന കവാടമായ കുമളിയിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്‌.