പീരുമേട്: കൊട്ടാരക്കര -ദിണ്ഡുക്കൽ ദേശീയപതയിൽ പീരുമേട് കോടതി പടി ജംഗ്ഷനിൽ
ചൊവ്വാഴ്ച രാത്രിയിൽ നിയന്ത്രണം നഷ്ടമായ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക് പറ്റി. കാർ പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് സമീപത്തെ മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണ്. ഇന്നലെ രാത്രി പിറവം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാറിൽ അഞ്ച് യാത്രക്കാരാണുണ്ടായിരുന്നത്. ഇവർ മധുരയിൽ പോയി തിരികെവരുമ്പോഴാണ് അപകടം സംഭവിച്ചത്. വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ പീരുമേട്ടിൽ വൈദ്യുതി തടസ്സവും നേരിട്ടു. പീരുമേട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടങ്ങൾ ഈ മേഖലയിൽ തുടർച്ചയായതോടെ ഈ ഭാഗത്ത്ക്രാഷ് ബാരിയർ സ്ഥാപിച്ചിട്ടില്ല. നിരന്തര അപകടം ഉണ്ടാകുന്ന ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്നാവശ്യം ശക്തമായിരിക്കയാണ്.