തൊടുപുഴ: റോട്ടറി ക്ലബ്ബിന്റെയും തൊടുപുഴ ഫാർമേഴ്സ് ക്ലബ്ബിന്റെയും, കിസ്സാൻ സർവീസ് സൊസൈറ്റി തൊടുപുഴ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച ചന്ദനം, മലവേപ്പ് കൃഷികളെപ്പറ്റിയും അതിന്റെ വിപണന സാദ്ധ്യതകളെക്കുറിച്ചും കാർഷിക സെമിനാർനടത്തും.ഉച്ച കഴിഞ്ഞ് 2.30 ന് ആദംസ്റ്റാറിലുള്ള തൊടുപുഴ റോട്ടറി ക്ലബ്ബ് ഹാളിൽ. വനം വകുപ്പിലെയും, കൃഷിവകുപ്പിലെയും വിദഗ്ദ്ധരും ഈ മേഖലയിലെ അനുഭ വസ്ഥരും നയിക്കുന്ന സെമിനാറിൽ തൈകളുടെ നടീൽ, കൃഷിരീതി, ലഭ്യത, തടികൾ ലാഭകരമായി വിൽക്കുവാനുള്ള മാർഗ്ഗങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തും. തൈകൾ ബുക്ക് ചെയ്യുവാനുള്ള അവസരവും ഉണ്ടായിരിക്കും. കോ- ഓർഡിനേറ്റർ :ഫോൺ 82898 41633