തൊടുപുഴ: കെ.പി.സി.സി ആഹ്വാനം ചെയ്ത 'ടേയ്ക്ക് ആക്ഷൻ ഓൺ ഹേമ റിപ്പോർട്ട്' എന്ന പ്രതിഷേധ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ജസ്റ്റീസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൻമേ നാലര വർഷക്കാലം അടയിരുന്ന പിണറായി സർക്കാർ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് റിപ്പോർട്ട് പ്രസിദ്ധം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മക്കളെ നോക്കാൻ കഴിയാത്ത 'അമ്മ' യുടെ പേരുമാറ്റി മറ്റെന്തെങ്കിലും സിനിമാ കൂട്ടായ്മയ്ക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തൊടുപുഴ രാജീവ് ഭവനിൽ നിന്നും പ്രകടനമായിട്ടാണ് സിവിൽ സ്റ്റേഷനു മുന്നിൽ എത്തിച്ചേർന്നത്. ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മയിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ഡി.സി.സി പ്രസിഡന്റുമാരായ റോയി.കെ.പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, കെ.പി.സി.സി. സെക്രട്ടറി എം.എൻ.ഗോപി, കെ.പി.സി.സി അംഗങ്ങളായ എ.പി.ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, നിഷാ സോമൻ, മഹിളാകോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് മിനി സാബു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ഡി. അർജ്ജുനൻ, എൻ.ഐ.ബെന്നി, പി.എസ്.ചന്ദ്രശേഖരപിള്ള, ജോസ് അഗസ്റ്റിൻ, റ്റി.ജെ.പീറ്റർ, ജി.മുനിയാണ്ടി, സിറിയക് തോമസ്, ബെന്നി പെരുവന്താനം, വി.ഇ.താജ്ജുദ്ദീൻ ബ്ലോക്ക് പ്രസിഡന്റുമാരായ എം.പി.ജോസ്, ഷിബിലി സാഹിബ്, രാജു ഓടയ്ക്കൽ, ജോർജ്ജ് കുറുമ്പുറം, റോബിൻ കാരയ്ക്കാട്ട്, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ ഡി.കുമാർ, ജോസ് ഊരക്കാട്ട്, ജാഫർഖാൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.