നാരകക്കാനം: പുതുതായി രൂപീകരിച്ച ഹിൽവേ റസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനംശനിയാഴ്ച വൈകിട്ട് 4 30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു ഉദ്ഘാടനം ചെയ്യും. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയ്മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് മെമ്പർമാരായ റിൻസി റോബി ,ജിയോ ജോർജ് തുടങ്ങിയവർ ആശംസ നേരും. ഉദ്ഘാടനത്തോടനുബന്ധിച്ച് അസോസിയേഷൻ പരിധിയിൽപ്പെട്ട വയോജനങ്ങളെയും, എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിക്കുമെന്ന് സെക്രട്ടറി ലാലു വരകിൽഅറിയിച്ചു.