പീരുമേട്: കാലാവസ്ഥ ഇനിയും അനുകൂലമായില്ല, വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ച ചില്ല്പാലം ഇനിയും തുറക്കാനായില്ല. . വാഗമൺ വിനോദസഞ്ചാര മേഖലയിലെ മുഖ്യ ആകർഷണമായചില്ല് പാലം അടച്ചിട്ട് മൂന്ന് മാസമാണ് പിന്നിട്ടത്.

കാലവസ്ഥ പ്രതികൂലമായതിനാൽ ചില്ല് പാലത്തിൽ എത്തുന്ന സന്ദർശകരെ ഇത് ബാധിക്കുന്നതുകൊണ്ടാണ്ചില്ല് പാലം അടച്ചത് എന്ന് അധികൃതർ അറിയിച്ചത്.മഴയുടെ കാഠിന്യം കുറയുകയുംകാലാവസ്ഥ അനുകൂലമായിട്ടും ചില്ല് പാലംപ്രവർത്തനം പുനരാരംഭിക്കാൻ നടപടി ആയിട്ടില്ല.
ഇതോടെ വാഗമണ്ണിലേക്ക് എത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. ഇത് സഞ്ചാരികളുടെ വാഗമണ്ണിലേക്കുള്ള വരവ് കുറയുന്നതിനും ഇടയായാക്കി.

വാഗമൺ അഡ്വഞ്ചർ പാർക്കിന്റെ ഭാഗമായ പുതുതായി സജ്ജീകരിച്ച ഗ്ലാസ് ബ്രിഡ്ജ് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സമുദ്രനിരപ്പിൽ നിന്നും 3500 അടിഉയരത്തിൽ 40 മീറ്റർ നീളത്തിൽ മലമുകളിൽ നിർമ്മിച്ചിരിക്കുന്ന കൂറ്റൻ ഗ്ലാസ് ബ്രിഡ്ജ് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ്
2023 സെപ്തംബർ 6 ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് സന്ദർശകർക്ക് തുറന്ന് നൽകിയത്.
തുറന്നപ്പോൾ 500 രൂപയായിരുന്നു നിരക്ക്. പിന്നീട് 250 രൂപയായി കുറയ്ക്കുകയായിരുന്നു. ചില്ലുപാലത്തിന്റെ പേരുംപെരുമയും കേട്ടറിഞ്ഞ് വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു .ഒരു ദിവസം1500 സന്ദർശകർക്കാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദർശിക്കാൻ സൗകര്യം. ഒരേ സമയം15 പേർക്ക് ഒരു സമയം ചില്ല്പാലത്തിൽ ചിലവഴിക്കാം. ഒരാളിന് അഞ്ച് മിനിട്ടാണ് സമയം അനുവദിച്ചിരിക്കുന്നത്

ഒൻപതു മാസം കൊണ്ട്ഡി ടി പി സി ക്ക് ഒന്നര കോടിയിൽ അധികം രൂപ കളക്ഷനായി നേടാനായി ട്ടുണ്ട്.

എന്നാൽ ഇപ്പോൾ ഒരു മാസത്തിലധികമായിഗ്ലാസ് ബിഡ്ജ് അടച്ചിട്ടിരിക്കുകയാണ് ഇതോടെ അഡ്വഞ്ചർ പാർക്കിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്.കഴിഞ്ഞ ക്രിസ്മസ് സീസണിൽ ഒരു ദിവസം 25000 സന്ദർശകർ വാഗമണ്ണിൽ എത്തി. ജില്ലയിൽ എത്തിയ സഞ്ചാരികളിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ അന്ന് വാഗമണ്ണിലാണ് എത്തിയത്.

=മേയ് 30 നു മോശം കാലാവസ്ഥയെ തുടർന്ന്
സംസ്ഥാന ടൂറിസംഡയറക്ടറുടെ ഉത്തരവ് പ്രകാരമാണ് ചില്ല് പാലം അടച്ചത്.

സർക്കാരിന്

വരുമാന ഇല്ലാതായി

ചില്ലുപാലം അടച്ചതോടെ വൻ നഷ്ടമാണ് കമ്പനിക്കുള്ളത്. ഗ്ലാസ് ബ്രിഡ്ജ്കൾ വിദേശരാജ്യങ്ങളിൽ രണ്ടുവർഷം കഴിഞ്ഞ് മെയിന്റൻസ് ചെയ്താൽ മതി. വാഗമണ്ണിലെ പ്രതികൂല കാലാവസ്ഥയിൽ പെയിന്റിങ്ങ് ഉൾപ്പടെ മൂന്ന് മാസം കൂടുമ്പോൾ മെയ്ന്റനൻസ് ചെയ്യേണ്ടിവരുന്നു. ആകെ വരുമാനത്തിന്റെ 30 ശതമാനം ഡി.റ്റി. പി.സി ക്കും. 18 ശതമാനം ജി.എസ്.റ്റിയായും അടച്ചിരുന്നു. ചില്ല് പാലംഅടച്ചതോടെസർക്കാരിന് ലഭിച്ചിരുന്ന ഈ വരുമാനവും ഇല്ലാതായി.

ടൂറിസ്റ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന വാഗമൺ ഗ്ലാസ് ബ്രിഡ്ജ്‌