binu
ഒരുമിക്കാം വൃത്തിയാക്കാം തീവ്ര ശുചീകരണ യജ്ഞം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി :ഒരുമിക്കാം വൃത്തിയാക്കാം തീവ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പുളിയന്മല- തൊടുപുഴ സംസ്ഥാന പാതയുടെ
മൂലമറ്റം മുതൽ ചെറുതോണി വരെയുള്ള ഭാഗം വൃത്തിയാക്കി.ചെറുതോണി മുതൽ പാറമട വരെ ഒരു ടീമും മൂലമറ്റം മുതൽ പാറമട വരെ മറ്റൊരു സംഘവും ശുചീകരണത്തിൽ പങ്കാളികളായി.

പൈനാവ് ഐ.എച്ച്.ആർ.ഡി.പോളിടെക്നിക്കിലെ എൻ.എസ്.എസ്.വിദ്യാർഥികളും ഹരിതകർമസേനാംഗങ്ങളും ശുചീകരണത്തിൽ അണിചേർന്നു.
കളക്ടറേറ്റ് ബസ് സ്റ്റോപ്പിന് മുൻ ഭാഗത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ജോർജ്‌പോൾ അധ്യക്ഷനായി.ഇടുക്കി സബ്കളക്ടർഡോ. അരുൺ എസ്.നായർ മുഖ്യാതിഥിയായി.