കട്ടപ്പന :വിദ്യാർത്ഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കാൻ സമ്മാന പദ്ധതിയുമായി നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂൾ . സ്‌കൂളിലെ ലൈബ്രറി, മലയാളവിഭാഗം, വിവിധ ക്ലബുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പത്രം വായിക്കൂ സമ്മാനം നേടൂ പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ദിവസവും രാവിലെ പത്തിന് അന്നത്തെ പത്രവുമായി ബന്ധപ്പെട്ട 5 ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും.ഇതിന്റെ ഉത്തരംസമ്മാന ബോക്സിൽ നിക്ഷേപിക്കണം. എല്ലാ ഉത്തരങ്ങളും ശരിയാക്കിയ കുട്ടികളിൽ നിന്ന് നറുക്കെടുത്ത് കുട്ടികൾക്ക് എല്ലാ ദിവസവും സമ്മാനം നൽകുന്നതാണ് പദ്ധതി .സ്‌കൂൾ മാനേജർ ബി ഉണ്ണികൃഷ്ണൻ നായർ പദ്ധതി ഉദ്ഘാടനം ചെയ്തു.