രാജാക്കാട്:രാജാക്കാട് -പൂപ്പാറ പി ഡബ്ലു ഡി റോഡിൽ രാജാക്കാട് കുരിശു പള്ളിക്ക് സമീപം അപകട കുഴി രൂപപ്പെട്ടിരിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.ഒന്നര മാസമായിട്ടും പൊതുമരാമത്ത് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല.നാട്ടുകാർ മണ്ണിട്ട് ഇട്ട് കുഴി അടച്ചുവെങ്കിലും ചരൽ തെറിച്ച് മാറി വീണ്ടും കുഴിയുടെ വലുപ്പം കൂടി വരുകയാണ്. ബി.എം ബി.സി നിലവാരത്തിൽ പണിത റോഡായതിനാൽ വാഹനങ്ങൾ നല്ല വേഗതയിലാണ് ഇതുവഴി കടന്നുപോകുന്നത്.മഴ പെയ്യുമ്പോൾ മുകൾ ഭാഗത്ത് നിന്ന് ഒഴുകിവരുന്ന വെള്ളംകുഴികളിൽ നിറഞ്ഞ് നിരവധി ഇരുചക്ര വാഹന യാത്രികർ ഇവിടെ വീണിട്ടുണ്ട്.ശാന്തമ്പാറയിൽ കഴിഞ്ഞ രണ്ടു മാസത്തോളമായി പൊതുമരാമത്ത്അ സിസ്റ്റന്റ് എഞ്ചിനീയർ ഇല്ല. മുൻപുള്ള എ.ഇ മാറിയ ശേഷം പുതിയ ഉദ്യോഗസ്ഥൻ ചാർജെടുത്തിട്ടില്ല. അപകടാവസ്ഥയിലായ കുഴികൾ അടിയന്തിരമായി അടയ്ക്കണെമെന്നും ശാന്തമ്പാറയിൽ അസിസ്റ്റന്റ് എഞ്ചിനീയറെ നിയമിക്കണെമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം