കട്ടപ്പന :അംബേദ്കർ അയ്യങ്കാളി കൊർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ
മഹാത്മ അയ്യൻകാളിയുടെ 161ാംമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു.ജന്മദിനസമ്മേളനോദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.ജെ.ബെന്നി നിർവഹിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ നഗരസഭ കൗൺസിലർ സോണിയ ജെയ്ബി അനുമോദിച്ചു.അംബേദ്ക്കർ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ വച്ച് നടന്ന
ജന്മദിനസമ്മേളനത്തിൽ കോഓഡിനേഷൻ കമ്മറ്റി ചെയർമാൻ പ്രശാന്ത് രാജു അദ്ധ്യക്ഷത വഹിച്ചു. കെപിഎംസ് സംസ്ഥാന കമ്മറ്റി അംഗം സുനീഷ് കുഴിമറ്റം,കോർഡിനേഷൻ കമ്മറ്റി രക്ഷാധികാരി ബിനു കേശവൻ തുടങ്ങിയവർ പങ്കെടുത്തു.