ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷന്റെ സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി കട്ടപ്പന ബ്ലോക്കിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് ബി.ആർ.സി ഓഫീസ് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ദിസവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബി.കോം, ടാലി യോഗ്യതയും അക്കൗണ്ടിംഗ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം, മലയാളം ഡി.റ്റി.പി നിർബന്ധം, പ്രായപരിധി 25-45. അപേക്ഷകർ അയൽക്കൂട്ട അംഗമോ അയൽക്കൂട്ട കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. സ്ത്രീകൾക്ക് മുൻഗണന.
അപേക്ഷയോടോപ്പം ഫോട്ടോപതിപ്പിച്ച ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ആധാർ കോപ്പി, സിഡിഎസ് ചെയർപേഴ്സന്റെ സാക്ഷ്യ പത്രം എന്നിവ അടങ്ങിയ അപേക്ഷ സെപ്തംബർ 20ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി കുടുംബശ്രീ ജില്ലാ മിഷൻ, കോ ർഡിനേറ്റർ, ഇടുക്കി, പൈനാവ് പി.ഒ, കുയിലിമല(ഇടുക്കികളക്‌ട്രേറ്റ്) പിൻ.685603 എന്ന വിലാസത്തിൽ നേരിട്ടോ തപാൽവഴിയോ അപേക്ഷ സമർപ്പിക്കണം. ഫോൺ:04862232223