ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷനിലും എല്ലാ ഗ്രാമ സിഡിഎസ്സിലുമായി ഹരിതകർമ്മസേന പദ്ധതി നിർവ്വഹണത്തിന് കോർർഡിനേറ്റർമാരെ ആവശ്യമുണ്ട്. യോഗ്യത; ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, 2 വർഷത്തെ ഫീൽഡ് ലെവൽ പ്രവർത്തി പരിചയം, പ്രായ പരിധി 25 നും 40 നും ഇടയിൽ. 25,000 രൂപ ഹോണറേറിയം,
ഹരിതകർമ്മസേന കോഓർഡിനേറ്റർ സിഡിഎസ് തസ്തികയിലേക്കുളള യോഗ്യത ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം (സ്ത്രീകൾ മാത്രം)
പ്രായ പരിധി 25 നും 40 നും ഇടയിൽ. 10,000 രൂപ ഹോണറേറിയം. ഒഴിവുകളുടെ എണ്ണം 52 (റൂറൽ സിഡിഎസ്)
അപേക്ഷ ഫോം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.
അപേക്ഷകൾ സെപ്തംബർ 13 ന്വൈ കുന്നേരം 5 ന് മുമ്പായി കുടുംബശ്രീ ജില്ലാ മിഷൻ, കോഓർഡിനേറ്റർ, ഇടുക്കി, പൈനാവ് പി.ഒ, കുയിലിമല(ഇടുക്കി കളക്‌ട്രേറ്റ്) പിൻ.685603 എന്ന വിലാസത്തിൽ സമർപ്പിക്കണം. പരീക്ഷാ ഫീസായി ജില്ലാമിഷൻ കോഓർഡിനേറ്റർ, ഇടുക്കി ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്ട് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, അയൽക്കൂട്ട അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പംഗം ആണെന്നതിനും വെയ്‌റ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷക ആണെന്നതിനും സിഡിഎസ്സിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്ടും ഉള്ളടക്കം ചെയ്യേണ്ടതാണ്. ഫോൺ : 04862232223