തൊടുപുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 3ന് തൊടുപുഴ, ചെറുതോണി, നെടുംങ്കണ്ടം,പീരുമേട് എന്നിവടങ്ങളിൽ നടത്തുന്ന മേഖല മാർച്ചിന്റെ പ്രചാരണാർതം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ
കോർണ്ണർ യോഗങ്ങൾ നടത്തി.
തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കോർണ്ണർയോഗം കുമാരമംഗലത്ത് ജില്ലാ കമ്മിറ്റിയംഗം പി എൻ ബിജു ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കി തൊടുപുഴ വില്ലേജ് കോബൗണ്ടിൽ സമാപിച്ചു. സമാപന യോഗം ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു.30ന് തൊടുപുഴ വെസ്റ്റ് ഏരിയയിൽ രാവിലെ 10ന് മൂലമറ്റത്ത് ആരംഭിക്കുന്ന കോർണ്ണർ യോഗം ജില്ലാ
ജോ സെക്രട്ടറി റ്റി ജി രാജീവ് ഉദ്ഘാടനം ചെയ്യും.ഇന്ന് ഇടുക്കി ഏരിയയിൽ രാവിലെ 10 മണിക്ക് കുയിലിമലയിൽ ആരംഭിക്കുന്ന കോർണ്ണർ യോഗം ജില്ലാ പ്രസിഡന്റ് സി എസ് മഹേഷുംകട്ടപ്പന ഏരിയയിൽ രാവിലെ 10ന് വണ്ടൻമേട് ആരംഭിക്കുന്ന യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് സുനിൽകുമാറും. ഉടുമ്പൻചോല ഏരിയയിൽ രാവിലെ 10ന് രാജാക്കാട് ആരംഭിക്കുന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് ജി ഷിബുവും ദേവികുളം ഏരിയയിൽ രാവിലെ 10ന് ദേവികുളത്ത് ആരംഭിക്കുന്ന യോഗം ജില്ലാ ട്രഷറർപി എ ജയകുമാറും അടിമാലി ഏരിയയിൽ രാവിലെ 10ന് ആരംഭിക്കുന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് നീനാഭാസ്കരനും കുമളി ഏരിയയിൽ രാവിലെ 10 ന് കുമളിയിൽ ആരംഭിക്കുന്ന യോഗം ജില്ലാ ജോ സെക്രട്ടറി ജോബി ജേക്കബും ഉദ്ഘാടനം ചെയ്യും.