തൊടുപുഴ: മുല്ല പെരിയാർ ജന സംരക്ഷണ സമിതിയുടെ ജനകീയ കൺവെൻഷൻ 31 ന് തൊടുപുഴയിൽനടക്കും.
കാലാവധി കഴിഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്ന മുല്ലപെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്നും കേരളത്തിന് ദോഷകരമായ കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സമര സമിതി രൂപികരിക്കാൻ മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി തീരുമാനിച്ചു. സമരങ്ങളെക്കുറിച്ചും നിയമ നടപടികളെകുറിച്ചും ആലോചിക്കാൻ സംസ്ഥാനതല ജനകീയ കൺവൻഷൻ 31 ന് ഉച്ചയ്ക്ക് 2 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേരും.
അഡ്വ.റോയ് വാരികാട്ട് അദ്ധ്യക്ഷത വഹിക്കുന്ന കൺവെൻഷൻ മലങ്കര ഓർത്തഡോക്സ്സഭ മെത്രോ പ്പൊലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്യും. സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്,യൂസഫ് സഖാഫി, ഖാലിദ് സഖാഫി, ഫാ: ജോസ് പ്ലാന്തോട്ടം, ഫാ:ജോസ് മോനിപ്പളളി മറ്റ് വിവിധ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് ചെയർമാൻ അഡ്വ. റോയ് വാരികാട്ടും ജനറൽ കൺവീനർ പി.ടി.ശ്രീകുമാറും അറിയിച്ചു.