തൊടുപുഴ: വയനാട് പുനരധിവാസത്തിൽ അധ്യാപക സർവീസ് സംഘടന സമരസമിതി.സജീവമായി പങ്ക്കൊള്ളുമെന്ന് നേതാക്കളായ ഡി ബിനിലും, ഡോ.ജെയ്സൺ ജോസഫും പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് കഴിഞ്ഞ ജൂലൈ 30ന് വയനാട്ടിൽ ഉണ്ടായത് .ജോയിന്റ് കൗൺസിലിന്റെ വിവിധ ഘടകങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ ചേർന്ന് രണ്ട് ദിവസംകൊണ്ട് അമ്പത്ത് ലക്ഷം രൂപ ശേഖരിക്കാൻ സാധിച്ചു.ഈ തുകകൾ കൊണ്ട് മാത്രം വയനാട് പുനരധിവാസം പൂർത്തിയാകാൻ ആകില്ല .ഈ ഘട്ടത്തിലാണ് സർക്കാർ ജീവനക്കാരും അധ്യാപകരും ഈ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത് അഞ്ചു ദിവസത്തെ വേതനം നൽകാമെന്ന് സംഘടന ഭേദമന്യേ കൂട്ടായ ഒരു തീരുമാനത്തിലെത്തിയത്..ദുരന്തകാലങ്ങളിലെല്ലാം ഉയർന്ന സാമൂഹ്യ പ്രതിബദ്ധതയുടെ അകമഴിഞ്ഞ സംഭാവന നൽകുവാൻ സർക്കാർ ജീവനക്കാരും അധ്യാപകരും തയ്യാറായിട്ടുണ്ട് .അതിനാൽ ജില്ലയിലെ എല്ലാ ജീവനക്കാരും അധ്യാപകരും അഞ്ചുദിവസത്തെയോ അതിൽ അധികമോ നൽകി വയനാട്ടിലെ സഹോദരങ്ങളുടെ ജീവിതം തിരിച്ചുപിടിക്കുന്നതിനുള്ള പ്രക്രിയയിൽ പങ്കാളികളാണെന്ന് അധ്യാപക സർവീസ് സംഘടനാ സമരസമിതി നേതാക്കളായ ഡി ബിനിലും, ഡോക്ടർ ജെയ്സൺ ജോസഫും അഭ്യർത്ഥിച്ചു. തൊടുപുഴ താലൂക്ക് ഓഫീസിലെ ജീവനക്കാർ വയനാട് പുനരധിവാസ പ്രക്രിയയിൽ പങ്കാളിയാകുന്നതിന്റെ ഭാഗമായി സമ്മതപത്രം ജില്ലാ സെക്രട്ടറി ആർ ബിജുമോൻ തഹസിൽദാർ എ .എസ് ബിജിമോൾക്ക് കൈമാറി. .