അടിമാലി: കല്ലാർകുട്ടി ഡാമിന്റെ ഷട്ടർ തുറന്നതിനെത്തുടർ വെള്ളമുയർന്ന് മുതിരപ്പുഴയാറ്റിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സമയോചിതമായി ഇടപെട്ട് നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 9 മണിയോടെ കല്ലാർകുട്ടി പുതിയ പാലത്തിനു താഴ്ഭാഗത്തായിരുന്നു സംഭവം.8 മണിയോടെ സൈറൺ മുഴക്കിയ ശേഷമായിരുന്നു ഷട്ടർ അര സെന്റീമീറ്ററോളം ഉയർത്തിയത്. കർണ്ണാടകയിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയവരാണ് മുതിരപ്പുഴയാറ്റിൽ വെള്ളമുയർതോടെ പുഴയുടെ നടുഭാഗത്തെ പാറയിൽ അകപ്പെട്ടത്.വിനോദ സഞ്ചാരികളായ രണ്ടു പുരുഷൻമാരായിരുന്നു വെള്ളത്തിന് നടുവിൽപ്പെട്ടത്. മഴയെ തുടർന്ന് കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയതോടെ മുതിരപ്പുഴയാറ്റിൽ ജലനിരപ്പുയർന്നു.വെള്ളമൊഴുക്ക് വർദ്ധിച്ചതോടെ വിനോദ സഞ്ചാരികൾ ഇരുവരും പുഴക്കു നടുവിലെ പാറയിൽ കയറി .ഈ സമയം.സമീപവാസികൾ വിവരമറിഞ്ഞതോടെ സംഭവം ഡാം അധികൃതരെ അറിയിച്ചു. തുടർന്ന് അണക്കെട്ടിന്റെ തുറന്ന ഷട്ടർ അടച്ചു. ഇതോടെ പുഴയിലെ ജലനിരപ്പ് താഴ്ന്നു.തുടർന്ന് സമീപവാസികൾ ചേർന്ന് പുഴയിൽ അകപ്പെട്ടവരെ മറുകരയെത്തിച്ചു.അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടർ വീണ്ടും തുറന്നു.