പീരുമേട്: മരിയൻ തീർത്ഥാടന കേന്ദ്രമായ പട്ടുമലപള്ളിയിൽ മാതാവിന്റെ പിറവി തിരുന്നാളും എട്ട് നോമ്പ് അചരണവും തിരുസ്വരൂപ പ്രതിഷ്ടയുടെ 43 അം വാർഷികത്തിനും 31 ന് തുടക്കമാകും.8 ദിവസങ്ങളായി ഭക്ത്യാദരപൂർവ്വം ദേവാലയത്തിൽ തിരുന്നാൾ കർമ്മങ്ങൾ നടക്കുമെന്ന് ദേവാലയ അധികൃതർ അറിയിച്ചു.31 ന് ഉച്ച കഴിഞ്ഞ് 2. 30 ന് തിരുനാളിന് കൊടി യേറും. ഫാ : ജോസ് കുരുവിള കാടൻതുരത്തേൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും തുടർന്ന് ദിവ്യബലി നടക്കും തുടർന്നുള്ള വിവിധ ദിവസങ്ങളിൽ ഉച്ച കഴിഞ്ഞ് ദിവ്യബലി ആരാധന ധ്യാനം വചന പ്രഘോഷണം തുടങ്ങിയ ചടങ്ങുകളും നടക്കും സെപ്തംബർ ഒന്നിന് ഉച്ചകഴിഞ്ഞ് 2 ന് ആഘോഷമായ തിരുന്നാൾ പ്രദീക്ഷണം നടക്കും.എട്ടാം തീയതി വിജയപുരം രൂപത മെത്രാൻ സെബാസ്റ്റ്യൻ തെക്കപ്പച്ചേരിയിൽ നേതൃത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും സന്ദേശവും പതിനഞ്ചാം തീയതി ഉച്ച കഴിഞ്ഞ് നാല് മണിയോടെ ദിവ്യബലിക്ക് ശേഷം തിരുനാളിന് കൊടിയിറങ്ങും.പട്ടുമല ആശ്രമ ദേവാലയം സുപ്പീരിയർ കുര്യാക്കോസ് പൂവത്തുകാട് ഫാ.ജോബിൻ നെല്ലിമലജനറൽ കൺവീനർഅമൽ ദേവ് പബ്ലിസിറ്റി കൺവീനർ ബാബു മാളിയേക്കൻ സേവ്യർ ഇഗ്‌നേഷ്യസ്എന്നിവർ ചടങ്ങുകൾ വിവരിച്ചു.