മുട്ടം :ഗവ. പോളിടെക്നിക്ക് കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സ് എടുക്കാൻ ദിവസ വേതന അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനം നടത്തുന്നതിനായിഇന്ന് രാവിലെ 10ന് മുട്ടം ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിൽ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം (B.Ped) ആണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും, മാർക്ക് ലിസ്റ്റും അവയുടെ ഒരു പകർപ്പും ബയോഡേറ്റയും സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 04862-255083 എന്ന നമ്പരിൽ ബന്ധപ്പെടുക.