ldf

കട്ടപ്പന : കല്യാണത്തണ്ട്,പുല്ലുമേട് ഭാഗത്ത് ഭൂമി സംരക്ഷിക്കുന്നതിന്റെ ഭാഗമായി വച്ച ബോർഡ്ജ സംബന്ധിച്ച്ന ങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിവാദം ഉണ്ടാക്കാൻ യു. ഡി. എഫ്ശ്ര മിക്കുകണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു. .ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് നയ വിശദീകരണയോഗം കല്യാണത്തണ്ടിൽ സംഘടിപ്പിച്ചു. . സി.പി.എം ജില്ലാ സെക്രട്ടറി സി. വി വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എൽ.ഡി.എഫ് മുനിസിപ്പൽ കൺവീനർ വി .ആർ ശശി അദ്ധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, സി.പി. എം ഏരിയ സെക്രട്ടറി വി. ആർ സജി, എൽ.ഡി.എഫ് നേതാക്കളായ ടോമി ജോർജ്, എം .സി ബിജു, കെ .പി സുമോദ്, ഷാജി കൂത്തോടിയിൽ, പി. എം നിഷാമോൾ, ലിജോബി ബേബി, പി .വി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.