രാജാക്കാട്:ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ മിനി മാരത്തോൺ നടത്തി.രാജകുമാരി പഞ്ചായത്തിലെ നടുമറ്റത്ത്ആരംഭിച്ച് രാജാക്കാട് ഗവ.സ്‌കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. രാജാക്കാട് എസ് എച്ച് ഒ, വി. വിനോദ്കുമാർ മത്സരം ഫ്ളാഗ് ഓഫ് ചെയ്തു നൂറിലധികം പേർ മത്സരിച്ചു. 3 കാറ്റഗറികളിലായി വിജയികൾക്ക് ക്യാഷ് പ്രൈസും, മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കുംപ്രോത്സാഹന സമ്മാനങ്ങളും നൽകി.സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എൻ.ആർ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് കായികദിന സന്ദേശം നൽകി.വാർഡുമെമ്പർ വീണ അനൂപ്,എസ്.എംസി ചെയർമാൻ റോയി ജോസഫ്,എം.പി.ടി.എ പ്രസിഡന്റ് സിജി ജെയിംസ്, പി.എസ് അജയൻ,അജി കാട്ടുമന,വി.കെ ആറ്റ്ലി,സിന്ധു ഗോപാലൻ,ഡാർമിച്ചൻ റാത്തപ്പിള്ളി, എൻ.സി.സി ഓഫീസർ ഒ.എസ് രശ്മി എന്നിവർ പ്രസംഗിച്ചു.