കട്ടപ്പന :അയ്യപ്പൻകോവിൽ ചപ്പാത്ത് പെട്രോൾ പമ്പിന് സമീപം ഇന്നോവ കാർ നിയന്ത്രണം വിട്ട് 25 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം. കട്ടപ്പന സ്വദേശികളായ മുഴുവൻചിരട്ടയിൽ ജോമോനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അയ്യപ്പൻകോവിൽ പഞ്ചായത്തംഗം മാത്യു കളത്തിയാനിക്കനിക്കലിന്റെ വീട്ടുമുറ്റത്തേക്കാണ് കാർ മറിഞ്ഞത്. ജേമോന്റെ മാതാപിതാക്കൾ ഉൾപ്പെടെ ഏഴുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണു.