കട്ടപ്പന : നെടുംകണ്ടം,വാഴത്തോപ്പ്,കട്ടപ്പന, വണ്ടൻമേട് എന്നീ സബ്‌സ്റ്റേഷനുകളിൽ ഓണത്തിന് മുന്നോടിയായിട്ടുള്ള പണികൾ നടക്കുന്നതിനാലാൽ 66 കെ. വി സബ്സ്റ്റേഷനിൽനിന്നുള്ള വൈദ്യുതി വിതരണം ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചു വരെ മുടങ്ങും.നാല് സബ്‌സ്റ്റേഷൻ പരിധിയിൽ വരുന്ന കട്ടപ്പന, നെടുങ്കണ്ടം,വണ്ടൻമേട് പൈനാവ്, ഇരട്ടയാർ,കാഞ്ചിയാർ, തൂക്കുപാലം എന്നീ സെക്ഷനുകളിൽ അന്നേദിവസം വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെടും. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കട്ടപ്പന ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എം ടോണി, എ എക്സ് സി സജിമോൻ കെ ജെ , എ ഇ അനു തോമസ് അറിയിച്ചു.