പീരുമേട്: മയിലിനെ വികാസ് നഗറിൽ പരിക്ക് പറ്റിയ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച്ച രാവിലെ ഏഴു മണിയോടെ വികാസ് നഗറിൽ താമസിക്കുന്ന അസീസിന്റെ വീടിന്റെ പുറകുവശത്താണ് അവശ നിലയിലായ മലിയിലിനെ കണ്ടെത്തിയത്. ചുണ്ടിൽ രക്തം വാർന്ന നിലയിലും കാലിന് പരിക്കുപറ്റിയിട്ടുണ്ട്.
തുടർന്ന് നാട്ടുകാർ കുമളി റെയ്ഞ്ചിലെ വനപാലകരെ വിവരമറിയിച്ചു.
പരിക്കേറ്റ മയിലിനെ തേക്കടിയിലെ അസി. ഫോറസ്റ്റ് വെറ്റിനറി സർജന്റെ സമീപം എത്തിക്കുകയും വെറ്റിനറി സർജൻ വേണ്ട ചികിത്സ നൽകുകയും ചെയ്ത് മയിലിനെ നിരീക്ഷിച്ച് വരുന്നു.