പീരുമേട്: തട്ടാത്തി കാനം ഭാഗത്ത് കാട്ടുപോത്തിറങ്ങി. തുടർന്ന് നാട്ടുകാർ വനംവകുപ്പ് ആർ.ആർ. ടി ടീമിനെ വിവരം അറിയിച്ചു.
എം.ബി.സി കോളേജിലിലേക്ക് പോകുന്ന റോഡിൽ കാട്ടുപോത്തിനെ കണ്ടു ഭയന്ന് വിവരം ആർ. ആർ.ടി. ടീമിനെ വിവരം അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോമനയിൽ . കാട്ടുപോത്തു തന്നെയാണെന്ന് സ്ഥിരികരിച്ചു. പീരുമേട്ടിൽ പലഭാഗങ്ങളിലും കാട്ടുപോത്ത് ജനവാസ മേഖലയിൽ ഇറങ്ങി നാട്ടുകാരിൽ ഭീതി പരത്തുകയാണ്.. ഏതാനും ആഴ്ചകൾക്ക് മുൻപ് മേലഴുത എസ്റ്റേറ്റ്, പാമ്പനാർ, റാണി മുടി, കുരിശ് മേട് പുതുവൽ ഇവിടെയും കാട്ട് പോത്ത് ഇറങ്ങി നാട്ടുകാരെ ഭീതിയിലാക്കിയിരുന്നു. ഏതാനും ആഴ്ച കൾക്ക് മുൻപ് കൊട്ടാരക്കര- ഡിണ്ടിക്കൽ ദേശിയ പാതയിൽ ഇറങ്ങിയ കാട്ടുപോത്ത് പോബ്സ് എസ്റ്റേറ്റിന്റെ മുളംകാട്ടിൽ മറയുകയായിരുന്നു.