anto
ഗവിയിൽ . ബി.എസ്.എൻ.എൽ. ടവറിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പിനിർവ്വഹിക്കുന്നു

പീരുമേട്: പെരിയാർ കടുവാ സങ്കതത്തോടെ ചേർന്ന് കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിൽ ബി.എസ്.എൻ.എൽ. മൊബൈൽ ടവർ പ്രവർത്തനമാരംഭിച്ചു. ഗവിയിൽ എത്തുന്ന വനോദ സഞ്ചാരികളും, കെ.എഫ് ഡി സി യിലെ ജീവനക്കാരും, തൊഴിലാളികളും.
മൊബൈൽ ഫോണുകൾക്ക് റെയിഞ്ചില്ലാത്തതിനാൽ പ്രതിസന്ധിയിലായിരുന്നു. ഗവിയിലെ കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്‌കളിൽ പങ്കെടുക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടതിനെത്തുടർന്ന് മൊബൈൽ ടവറിന്റെ പണി തീരുന്നതിന് കാലതാമസം നേരിട്ടിരുന്നു.
അനുമതിപത്രം ലഭിച്ച് മാസങ്ങൾക്കുള്ളിൽ നിർമാണ ജോലികളും പൂർത്തിയാക്കി. ഗവിയിൽ നടന്ന ചടങ്ങിൽ
ആന്റോ ആന്റണി എം.പി. ബി.എസ്.എൻ.എൽ. ടവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ബി.എസ്.എൻ.എൽ പത്തനംതിട്ട റീജിയണൽ ജനറൽ മാനേജർ കെ.സാജു ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ ജ്യോതിഷ് കുമാർ , കെ.എഫ് ഡി സി. ഗവി മാനേജർ എ. മുഹമ്മദ് ഫൈസൽ, റ്റി.എം. ഉമ്മർ , വസന്ത് ചിറ്റാർ , ഷെമീർ തടത്തിൽ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.