നാകപ്പുഴ: അതിപുരാതന മരിയൻ തീർത്ഥാടന കേന്ദ്രമായ നാകപ്പുഴ പള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുന്നാളിന് തുടക്കമായി . 15ന് എട്ടാമിടവും ആഘോഷിക്കും. 31 മുതൽ സെപ്തംബർ നാല് വരെ വിൻസെൻഷ്യൽ വൈദികരുടെ നേതൃത്വത്തിൽ മരിയൻ കൺവെൻഷനും ഉണ്ടാകും. ഇന്നലെ വൈകിട്ട് നാലിന് പത്തകുത്തി, ഉരിയരിക്കുന്ന്, ചാറ്റുപാറ, തഴുവംകുന്ന് ഭാഗങ്ങളിൽ നിന്ന് പള്ളിയിലേക്ക് ജപമാല പ്രദക്ഷിണവും വൈകുന്നേരം 4.45ന് കൊടിയേറ്റും നടത്തി. ഇന്ന് രാവിലെ 10ന് ആഘോഷമായ വി. കുർബാന, സന്ദേശം, 4.15ന് വി. കുർബാന, ആറിന് മരിയൻ കൺവെൻഷൻ.നാളെ രാവിലെ 10ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന, സന്ദേശം (ഇടുക്കി രൂപത അദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ), വൈകിട്ട് 4.15ന് ആഘോഷമായ വി. കുർബാന, സന്ദേശം, ആറിന് മരിയൻ കൺവെൻഷൻ.