തൊടുപുഴ: കട്ടപ്പന, ഇടുക്കി, നെടുങ്കണ്ടം ബ്ലോക്കുകളിലെ മൃഗാശുപത്രികളിലും , മൊബൈൽ വെറ്ററിനറി യൂണിറ്റിലും രാത്രികാല അടിയന്തിര സേവനത്തിന് വെറ്ററിനറി ഡോക്ടർമാരെ ആവശ്യമുണ്ട്. കരാർ അടിസ്ഥാനത്തിലാകും നിയമനം താല്പര്യമുള്ള ബിവിഎസ്സി ആന്റ് എ.എച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ്‌ട്രേഷൻ നേടിയിട്ടുള്ളതുമായ വെറ്ററിനറി ബിരുദധാരികൾ ബുധനാഴ്ച രാവിലെ 11ന് പൂർണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ
സർട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. യുവ വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ റിട്ടയേർഡ് വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കുന്നതാണ്.