ഇടുക്കി : പൈനാവിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ യോഗ, തായ്‌കൊണ്ടോ പരിശീലകരെ ആവശ്യമുണ്ട് . തായ്‌കൊണ്ടോ പരിശീലകർക്കുള്ള വാക്ക്ഇൻ ഇന്റർവ്യൂ തിങ്കളാഴ്ച രാവിലെ 11 ന് സ്‌കൂളിൽ നടക്കും. യോഗ പരിശീലകർക്കുള്ള ഇന്റർവ്യൂ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2 ന് നടക്കും. അതത് മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതമാണ് വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 9446162867,6282930750.