അടിമാലി: അഖില ഭാരത അയ്യപ്പ സേവാസംഘം 152ാം ശാഖയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന ആനച്ചാൽ ശ്രീഅയ്യപ്പക്ഷേത്രത്തിലെ കൊടിമര പ്രതിഷ്ഠയ്ക്കുള്ള തേക്ക് മരം തൊടുപുഴയിലെ കരിങ്കുന്നത്തുനിന്നും ഘോഷയാത്രയായി ക്ഷേത്ര സങ്കേതത്തിൽ എത്തി. കൊടിമര ഘോഷയാത്രയുടെ സ്വീകരണ സമ്മേളനം അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി. വിജയ കുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മറ്റി പ്രസി ഡന്റ് എം.ആർ രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് ജി. നായർ, വൈസ് പ്രസിഡന്റ് രവീന്ദ്രൻ നായർ, ട്രഷറർ സുകുമാരൻ നായർ, ഷാജി, മധുസൂദനൻ നായർ, പാണ്ഡ്യരാജൻ, രാജൻ എന്നിവർ പ്രസംഗിച്ചു. ഘോഷയാത്രയ്ക്ക് താലൂക്കിന്റെ എല്ലാഭാഗത്തു നിന്നുമുള്ള ഭക്തജനങ്ങൾ പങ്കെടുത്തു.