അടിമാലി: കമ്പിളികണ്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടു നോമ്പാചരണവും സുവിശേഷ മഹായോഗവും നാളെ ആരംഭിക്കും. ഒന്നിന് രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന, വി. കുർബാന, പ്രസംഗം: വികാരി ഫാ. റോയി മാനിക്കാട്ട്. തുടർന്ന് നേർച്ച ഭക്ഷണം, കൊടി ഉയർത്തൽ, വൈകിട്ട് ആറിന് സന്ധ്യാ പ്രാർത്ഥന, ഗാനശുശ്രൂഷ, പ്രസംഗം: റോയി കാരിമറ്റം. പ്രധാന പെരുന്നാൾ ദിനമായ എട്ടിന് രാവിലെ 7 30ന് പ്രഭാത പ്രാർത്ഥന, വി. കുർബാന, പ്രസംഗം: റവ. മീഖായേൽ റമ്പാൻ. തുടർന്ന് അവാർഡ് വിതരണം, ടൗൺ കുരിശുംതൊട്ടികളിലേക്ക് പ്രദിക്ഷിണം, ആശിർവാദം, നേർച്ചസദ്യ, ലേലം, കൊടിയിറക്ക് എന്നിവ നടക്കുമെന്ന് വികാരി ഫാ. റോയി മാനിക്കാട്ട്, ട്രസ്റ്റിമാരായ തങ്കച്ചൻ ഇടപ്പാറ, പോൾ കോപ്പുഴ, സെക്രട്ടറി ബിജു കിഴക്കേമുരിയഞ്ചേരി എന്നിവർ പറഞ്ഞു.