തൊടുപുഴ : പന്നിമറ്റം ടൗണിൽ നാലു കടകളിൽ വ്യാഴാഴ്ച രാത്രിയിൽ പൂട്ടു തകർത്ത് കവർച്ച നടത്തി. കുറച്ചു മാസങ്ങൾക്കു മുമ്പും പന്നിമറ്റത്ത് മോഷണം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ കള്ളനെ പിടിക്കാനായിട്ടില്ല .കാഞ്ഞാർ പൊലീസ് അന്വേഷണം ആരംഭിച്ചു . കഴിഞ്ഞ ദിവസം സമീപപ്രദേശമായ പൂമാലയിലെ കടകളിലും മോഷണം നടത്തിയിരുന്നു മോഷ്ടാവിനെ കണ്ടെത്താൻ എത്രയും വേഗം പോലീസിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണമെന്നും രാത്രികാലങ്ങളിൽ പൊലീസ് പെട്രോളിങ് നടത്തണമെന്നും വെള്ളിയാമറ്റം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.ജെ മാത്യു ആവശ്യപ്പെട്ടു