പീരുമേട്: വയനാട് ദുരന്തത്തിൽ പെട്ടവർക്ക് ഡി.വെ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി ഇരുപത്തിഅഞ്ച് വീട് വച്ചു കൊടുക്കുന്നതിനായിസമൂഹത്തിന്റെവിവിധ തുറകളിൽ നിന്നും ഡി.വെ.എഫ്.ഐ. മേഖലാ കമ്മിറ്റികൾ ശേഖരിച്ച നാല് ലക്ഷത്തി എഴുപത്തി ഏഴായിരം രൂപ ഡി.വൈ.എഫ്‌.ഐയുടെ ബ്ലോക്ക് സെക്രട്ടറി വിനോദ് റൂണി, പ്രസിഡന്റ് ജയ്സൺ എന്നിവർ ചേർന്ന് ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് എസ് സുധീഷ് എന്നിവർക്ക് കൈമാറി.തട്ട് ചായക്കട നടത്തിയും,ആക്രി ശേഖരണത്തിലൂടെയും പായസചലഞ്ച്, ചിപ്സ് ചലഞ്ച്, അച്ചാർ ചലഞ്ച്, കപ്പ വിൽപ്പന, തുടങ്ങി വിവിധ മാർഗ്ഗത്തിലൂടെയാണ് തുക കണ്ടെത്തിയത്. ജില്ലാ വൈസ് പ്രസിഡന്റ് മിനി സുരേഷ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ, മേഖലാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.