വാഗമൺ: പഞ്ചായത്തിലെ വ്യാപാരികളുടെ സൗകര്യാർത്ഥം ഈ വർഷത്തെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പും നാലിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വാഗമൺ വ്യാപാരഭവൻ ഹാളിൽ നടത്തും. മുൻ വർഷത്തെ അസൽ സർട്ടിഫിക്കറ്റ്, സ്വന്തം മേൽവിലാസം, ഫോൺ നമ്പർ എന്നിവ എഴുതിയ അഞ്ച് രൂപയുടെ തപാൽ സ്റ്റാമ്പ് പതിച്ച രണ്ട് കവറുകൾ എന്നിവ സഹിതം അന്നേ ദിവസം ഹാജരായി അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാം.