ചെറുതോണി: കേന്ദ്രബഡ്ജറ്റിലെ വയോജന അവഗണനയ്‌ക്കെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ ചെറുതോണി പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ വയോജന വനിതാ സംസ്ഥാനകമ്മറ്റിയംഗം പി. ആർ .പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ധർണ്ണയിൽ എസ്. സി. എഫ്. ഡബ്ലിയു. എ ജില്ലാ സെക്രട്ടറി കെ. ജി. തങ്കച്ചൻ ,വൈസ് പ്രസിഡന്റ് കെ. ആർ ജനാർദ്ദനൻ, മേഖലാ പ്രസിഡന്റ് ഡോ. രവീന്ദ്രനാഥ്, വനിതാ ജില്ലാ കൺവീനർ എൽസി ജോൺ, ജില്ലാ ട്രഷറർ വി. എൻ സുബാഷ്, മേഖലാ സെക്രട്ടറി സി. എം തങ്കരാജൻ തുടങ്ങിയവർ സംസാരിച്ചു. ധർണ്ണയ്ക്കു മുൻപ് ടൗണിൽ വയോജനപ്രകടനവും നടന്നു.ധർണ്ണയ്ക്കു ശേഷം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.