പരിശുദ്ധ പട്ടുമല മാതാവിന്റെ പിറവി തിരുനാളും എട്ടുനോമ്പ് ആചാരണവും തിരുസ്വരൂപ പ്രതിഷ്ഠയുടെ 43 ആം വാർഷികച്ചടങ്ങും ഇന്നാരംഭിക്കും.
ഹൈറേഞ്ചിലെ കൊച്ചു വേളാങ്കണ്ണി എന്ന് അറിയപ്പെടുന്ന പട്ടുമല മാതാവിന്റെ പിറവി തിരുനാളിനോട് അനുബന്ധിച്ചുള്ള തിരുന്നാൾ ഇന്ന് ആരംഭിച്ച് സെപ്തംബർ 8 ന് സമാപിക്കും. ദിണ്ടുക്കൽ കൊട്ടാരക്കര ദേശീയ പാതയിൽ
പാമ്പനാറിന് സമീപംമാണ് പള്ളി സ്ഥിതിചെയ്യുന്നു. 1966 ലാണ് നാടിന്റെ ആത്മീയവും, സാമുദായികവും സാംസ്‌കാരികവുമായ ഉന്നമനത്തിന് വേണ്ടി തേയില തോട്ടങ്ങളാൽ ചുറ്റപ്പെട്ട പിന്നോക്ക മേഖലയായ പട്ടുമലയലേക്ക് മിഷനറിമാർ ഒരു ആശ്രമം സ്ഥാപിച്ചത് .തുടർന്ന് 1979 ൽ ബ്രദർഹപ്പോളിറ്റസ് നേതൃത്വം കൊടുത്ത് തമിഴ് നാട്ടിലെ വേളാങ്കണ്ണിയിൽ നിന്നു പ്രത്യേകം കൊണ്ടുവന്ന തിരുസ്വരൂപം1981 ഏപ്രിൽ9 ന് കോട്ടയം അരമന ചാപ്പലിൽ ആശിർവദിച്ച് വിശ്വാസികളുടെയും സന്യാസി ,സന്യാസിനി, ഇടവക പ്രതിനിധികളുടെയും, വൈദികരുടെയും അകമ്പടയോടുകൂടി85, കലോമീറ്റർ ദൂരം പ്രദിഷണമായി പട്ടുമലയിൽ എത്തിച്ചു. 1988 നവംബർ17 ന് പ്രത്യേക ചടങ്ങിൽ മാർപാപ്പയുടെ തിരുവെഴുത്തിന്റെ പരസ്യ പ്രഖ്യാപനം നടത്തി. ദൈവമാതാവിന്റെ തിരുനാളായ സെപ്തംബർ8 ഇവിടത്തെ പ്രധാന തിരുനാളായി.1988ഒക്ടോബർ ഏഴാം തീയതി പുറപ്പെടുവിച്ച തിരു വെഴുത്ത് മാതാവിന്റെ സ്വരൂപത്തിന് 'പട്ടുമലമാതാ 'എന്ന് നാമം അംഗീകരിച്ചു. 1986 ജനുവരി1 ന് പുതിയ പള്ളി പണി ആരംഭിച്ചു. ബ്രദർ ഹപോളിറ്റസ് അനുവാദം വാങ്ങി പുതിയ പള്ളി പണി പൂർത്തിയാക്കി 1998 ഏപ്രിൽ 15 മുതൽ നിത്യ ആരാധന തുടങ്ങി. .2017 ൽ നിത്യ ആരാധനയ്ക്ക് ഒരുവൃക്ഷ മാതൃകയിൽ ഒരു ചാപ്പൽ നിർമ്മിച്ചു ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ത് ചേരിൽ ആശിർവദിച്ചു.
ചരിത്രത്തിലെക്ക് കണ്ണോടിക്കുമ്പോൾ വളരെ സ്‌നേഹത്തോടെ സഭയുടെ സുപ്പീരിയർ ജനറൽ മാരായിരുന്ന ബ്രദേഴ്സ് മോഡ്സ്റ്റ്യൂസ്, കൊളമ്പൻ കെല്ലർ, ജോർജ് തൊട്ടിയിൽ, പയസ് കിഴക്കേ ഭാഗം, ജോർജ് സ്രാമ്പിക്കൽ, ദീർഘകാലം സുപ്പീരിയറായിരുന്ന ബ്രദർ ഹിപ്പോളിറ്റസ്, ഇവരെയൊക്കെ സ്മരിക്കപ്പെടേണ്ടവരാ ണ്. നാനാജാതി മതസ്ഥരാണ് കേരളത്തിന്റെവിവിധ ഭാഗങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും
തീർത്ഥാടകരായി പള്ളിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.