sreekumar

രാജാക്കാട്:രാജകുമാരി 1479ാം നമ്പർ എസ്.എൻ ഡി.പി ശാഖയുടെ കീഴിലുള്ള നടുമറ്റം
ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ കർമ്മം നടത്തി. ഗുരുപ്രകാശം സ്വാമികളുടെയും,എം. പുരുഷോത്തമൻ ശാന്തികളടേയുംസതീഷ് ശാന്തികളടേയും കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാകർമ്മം നടത്തിയത്. തുടർന്ന് രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ ക്ഷേത്ര സമർപ്പണം നടത്തി. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ചൊവ്വാഴ്ച രാജാക്കാട് ശ്രീമഹാദേവർ ക്ഷേത്രത്തിൽ നിന്നും ഗുരുദേവവിഗ്രഹ
ഘോഷയാത്ര ആരംഭിച്ച് എൻ.ആർ സിറ്റിയിലും മാങ്ങാത്തൊട്ടിയിലും രാജകുമാരി ടൗണിലും സ്വീകരണം നൽകിയ ശേഷം രാജകുമാരി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിലെത്തി അവിടെ നിന്നും വാദ്യമേളങ്ങളടേയും, താലപ്പൊലിയുടെയും അകമ്പടിയോടെ നടുമറ്റം ക്ഷേത്ര സന്നിധിയിലേക്ക് ഘോഷയാത്രയായി എത്തിച്ചു. പ്രതിഷ്ഠ ചടങ്ങിന് ശേഷം നടന്ന ക്ഷേത്ര സമർപ്പണ സമ്മേളനം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് വി.എം സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു ഗുരുപ്രകാശം സ്വാമികൾ അനുഗ്രഹ പ്രഭാഷണവും യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി രമേശ് മുഖ്യപ്രഭാഷണവും നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് ജി.അജയൻ, സെക്രട്ടറി കെ.എസ് ലതീഷ്‌കുമാർ,രാജകുമാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു,ശാഖാ സെക്രട്ടറി എം.കെ ദിനു, വൈസ് പ്രസിഡന്റ് പി.റ്റി ഹരി,പ്രതിഷ്ഠാ കമ്മിറ്റി ചെയർമാൻ വി.എൻ സജി, കൺവീനർ വീണ സുമൽ, വിഷാദ് പ്രഭാകരൻ,വനിതാ സംഘം പ്രസിഡന്റ് രമ്യ സരീഷ്, സെക്രട്ടറി ഷൈജി ഷിബു,യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിഷ്ണു ഷാജി,സെക്രട്ടറി പി.ഡി ജിനേഷ് യൂണിയൻ,ശാഖ,വനിതാസംഘം യൂത്ത്മൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.