മൂലമറ്റം: അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ തീവ്രത അവലോകനം ചെയ്യുന്നതിനും ഭവനങ്ങൾ സന്ദർശിച്ച് അപകടസാധ്യതാ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ദുരന്തസാധ്യത അവലോകന ക്യാമ്പ് സെ്ര്രപംബർ 2 മുതൽ 7 വരെ കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽവെച്ച് നടത്തപ്പെടുന്നു. പ്രകൃതി ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കാമെന്നും പ്രതിരോധശേഷിയുള്ള സമൂഹത്തെ എങ്ങനെ വാർത്തെടുക്കമെന്നുമാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങൾഹ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ കോളേജ്പ്രിൻസിപ്പൽ ഫാ.ഡോ. തോമസ് വേങ്ങാലുവാക്കേൽ അദ്ധ്യക്ഷത വഹിക്കും.