മൂന്നാർ : മൂന്നാർ ഗവൺമെന്റ് എൽപി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം നവംബർ 23, 24 തീയതികളിൽ നടക്കും. ഇതുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണ യോഗം സ്‌കൂൾ ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അഷ്ടലക്ഷ്മി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. എം ഭൗവ്യ, ഗ്രാമപഞ്ചായത്തംഗം റീന മുത്തുകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. മണിമൊഴി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജാക്വിലിൻ മേരി, മൂന്നാർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി ശരവണൻ, മൂന്നാർ ബി.പി.ഒ ഹെപ്സി ക്രിസ്റ്റിനാൾ, പ്രഥമാധ്യാപക ലിസ്സി ടി അബ്രഹാം, പിടിഎ പ്രസിഡന്റ് കെ മുത്തുമാരിയപ്പൻ, എം ജെ ബാബു, ആർ എസ് മണി, സി കെ ബാബുലാൽ, വി എ പരീത്, പി പി ലളിത കെ എം കാദിർ, സി കെ നടരാജൻ, പി ആർ ജയിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ. അഡ്വ. എ രാജ എംഎൽഎ (ചെയർമാൻ) പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ് കുമാർ (കോ -ചെയർപേഴ്സൺ) അഷ്ട ലഷ്മി (ജനറൽ കൺവീനർ) ജി മോഹൻകുമാർ (കൺവീനർ) ലിസ്സി ടി എബ്രഹാം (ട്രഷറർ). റീന മുത്തുകുമാർ, സണ്ണി ഇലഞ്ഞിക്കൽ ( റിസപ്ഷൻ കമ്മിറ്റി), വി ബാലചന്ദ്രൻ, സി കെ ബാബുലാൽ (ഫിനാൻസ്), സാജു ആലയ്ക്കൽ, പാട്രിക് വേഗസ് (പബ്ലിസിറ്റി), സി കെ നടരാജൻ, പി ആർ ജയിൻ (പ്രോഗ്രാം), ഷൺമുഖവേൽ , എ സുരേഷ്, ഗണേഷ് ചേലയ്ക്കൽ ( കലാകായികം)