ചീമേനി: ചീമേനി കയ്യൂർ റോഡിൽ മദ്യവില്പനശാല ആരംഭിക്കുന്നതിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ധർണ്ണ സിനിമാതാരം അഡ്വ.ഗംഗാധരൻ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു.അഡ്വ.എം.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു കരിമ്പിൽ കൃഷ്ണൻ, സജി മാസ്റ്റർ മാതാളി കുന്നേൽ, കെ.എം.ദാമോദരൻ, എ.ജയരാമൻ, കെ.പ്രഭാകരൻ, കെ.രാഘവൻ, കെ.ശ്രീധരൻ,സുമേഷ് കരിമ്പിൽ, പി.എ.ഇബ്രാഹിം, പി.രാമകൃഷ്ണൻ, വി.വി.ശ്രീധരൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ടി.പി.ധനേഷ് സ്വാഗതവും ട്രഷറർ ടി.പി.തമ്പാൻ നന്ദിയും പറഞ്ഞു. ജില്ലാ പരിസ്ഥിതിസമിതി പ്രസിഡന്റ് അഡ്വ.ടി വി.രാജേന്ദ്രൻ സമാപനയോഗം ഉദ്ഘാടനം ചെയ്തു. പലേരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി.രാജിവൻ ,സന്ദീപ് , സുനീഷ് ,എ.പ്രകാശൻ, രുഗ്മിണി ,വി വി.രാജേഷ്, ടി.പി.ജനാർദ്ദനൻ, കെ.നാരായണൻ , എം.പി.പ്രഭാകരൻ , ആർ.സ്‌നേഹലത, എം.വി.ചന്ദ്രമതി സംസാരിച്ചു. വി.ബാലകൃഷ്ണൻ നന്ദി പറഞ്ഞു.