vayanad

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്നും വയനാട്ടിലേക്ക് പോകുന്ന ജോലിക്കാർക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കുമായി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി.കണ്ണൂർ പുതിയ ബസ്റ്റാൻഡ് പരിസരം കേന്ദ്രീകരിച്ച് നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സി സച്ചിൻ മാനന്തവാടിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർക്ക് ലഘുലേഖകൾ വിതരണം ചെയ്ത് ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് യാത്രക്കാർക്കും ബോധവത്ക്കരണം നടത്തി. ഡോ.കെ.കെ.ഷിനി, പി.രാധാകൃഷ്ണൻ ,സി പി.രമേശൻ, ടി.സുധീഷ് , എസ്.എസ്.ആർദ്ര, മഹേഷ്, വിജീഷ് എന്നിവർ പങ്കെടുത്തു.