chinmaya

കണ്ണൂർ:സ്വാമി ചിന്മയനന്ദജിയുടെ 31ാം സമാധി ദിനം കണ്ണൂർ ചിന്മയ ബാലഭവൻ, തളാപ്പ് ചിന്മയ വനിത കോളേജ്, ചിന്മയ വിദ്യാലയ , ചാല, ചിന്മയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി,ചാല ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ്, ചാല എന്നിവിടങ്ങളിൽ വിവിധ പരിപാടിളോടെ ആചരിച്ചു. ഗുരുസ്‌തോത്രം, ചിന്മയ അഷ്ടകം, ചിന്മയ അഷ്ട്‌ടോതര നാമാവലി അർച്ചന, ഗുരു പാദുക പൂജ,സമ്പൂർണ ഗീത പാരായണം, ഭജന, ചിന്മയ ആരതി എന്നീ പരിപാടികൾ ഇതോടനുബന്ധിച്ച് നടന്നു. ചാലാട് മൂകാംബിക ബാലിക സദനിൽ ഉച്ചക്ക് അന്നദാനവുമുണ്ടായിരുന്നു.ചിന്മയ മിഷൻ കണ്ണൂർ ചീഫ് സേവക്ക് കെ.കെ.രാജൻ,വൈസ് പ്രസിഡന്റ് ഡോ.പ്രീത,സെക്രട്ടറി ആനന്ദ് മഹേഷ് ബാലിഗ, വിനീഷ് രാജഗോപാൽ, കെ.മോഹനൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.