പയ്യാവൂർ: വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തി വരുന്ന സേനാംഗങ്ങൾക്ക് സഹായവുമായി ചെമ്പേരി ടൗൺ യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ക്ലബ് പ്രവർത്തകരായ ഒരു സംഘം യുവാക്കളും. ദുരന്തമറിഞ്ഞയുടൻ സജിവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ക്ലബ് പ്രസിഡന്റ് സാജു മണ്ഡപത്തിൽ, മുൻ പ്രസിഡന്റ് ജെറിൻ ജോസ് എന്നിവരുൾപ്പെടുന്ന സംഘമാണ് ആംബുലൻസുമായി ചൂരൽമലയിലെ ദുരന്ത സ്ഥലത്തേക്ക് എത്തിയത്. പരിക്കേറ്റവരെയും മരിച്ച നിലയിൽ കണ്ടെടുക്കപ്പെട്ടവരേയും ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാനും വീടും ഉറ്റവരെയും നഷ്ടപ്പെട്ട് നിരാശ്രയരായവരെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനുമാണ് ഇവർ ആദ്യം സഹായം നൽകിയത്. കോൺക്രീറ്റ് കട്ടർ, ചെയിൻ സോ, ബൂട്ട്സ്,എന്നിവയടക്കം മൂന്ന് ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങൾ രക്ഷാദൗത്യസംഘത്തിന് കൈമാറി. രണ്ട് ദിവസങ്ങളിലായി രാവിലെ മുതൽ രാത്രി വരെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ബിജു പേണ്ടാനത്ത്,ജിൽസൺ വെളിയത്ത്,പി.എസ്.ഷൈജു,ഇ.സി.സണ്ണി എന്നിവരും